WELCOME
Tuesday, May 3, 2022
.....ലൈബ്രേറിയൻ•••
ലൈബ്രേറിയൻ•••
കാലദേശങ്ങളറിയാത്തഭൂമികയിൽ പാപ്പിറസ്ചുരുളുകൾ നിവർത്തി
ആരോകുത്തിക്കുറിച്ചു -
വിശ്വവിശാലതയെ ഒന്നിലേക്കൊതുക്കുന്ന പ്രണയഗീതം.
പഴമയെന്നത് പുതുമയാകുന്നത്
ഒരുപക്ഷേ ഇവിടെമാത്രമായിരിക്കാം
മാനത്തിന്റെ മേലാവ്താണ്ടുന്ന-
ശൂന്യതയിൽസജീവതതേടുന്ന ...
തലമുറകളുടെ ചിന്തകൾക്ക് വിക്ഷേപണത്തറയായത്,
കാലിളകിയാടുന്ന മേശപ്പുറങ്ങളാവാം ...
പലകത്തട്ടുകൾക്കിടയിലെ ഗാഢനിശബ്ദതയിൽ,
അമർത്തിവക്കപ്പെട്ട അക്ഷരങ്ങളുടെ നെടുവീർപ്പുകൾ ഊർജരേണുക്കളായ് നിന്നിലേക്കൊഴുകുന്നത് നീ അറിയുന്നുവോ ...
കൗതുകങ്ങളുടെ കുഞ്ഞുശലഭങ്ങൾ വഴിതേടിയലയുമ്പോൾ
നീ നിന്നെയൊരു ചൂണ്ടുപലകയാക്കുന്നു ;
തരിശുണങ്ങിയ സമൂഹത്തിന്നു വനമേകാൻ
നീ നിന്നെയൊരു വിത്തിലേക്കൊതുക്കുന്നു
അറിവിന്റെയർഥംതിരക്കുന്നവർക്ക്
നീ പുസ്തകത്തിന്റെ കാവലാളല്ല
കാലത്തിന്റെകാവലാളാം ... വിശപ്രേമത്തിന്റെകാവലാളാം...
Subscribe to:
Comments (Atom)
.....ലൈബ്രേറിയൻ•••
ലൈബ്രേറിയൻ••• കാലദേശങ്ങളറിയാത്തഭൂമികയിൽ പാപ്പിറസ്ചുരുളുകൾ നിവർത്തി ആരോകുത്തിക്കുറിച്ചു - വിശ്വവിശാലതയെ ഒന്നിലേക്കൊതുക്കുന്ന പ്രണയഗീതം. പഴമ...